വ്യാ​ജ ഭീ​ഷ​ണി; ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
Monday, August 19, 2019 11:30 AM IST
പോ​ർ​ട്ട് ഓഫ് സ്പെയിൻ‌: വ്യാ​ജ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ടീം ​വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബി​സി​സി​ഐ​യ്ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ ടീ​മി​ലെ അം​ഗ​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും അ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ബി​സി​സി​ഐ​ക്കു ല​ഭി​ച്ച​ത്. എ​ന്നാ​ൽ സ​ന്ദേ​ശം വ്യാ​ജ​മാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ടീ​മി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ടീ​മി​ന് അ​ധി​ക അ​ക​ന്പ​ടി വാ​ഹ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ടീം ​മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.