ലൂ​സി​യാ​ന മു​ൻ ഗ​വ​ർ​ണ​ർ കാ​ത്‌​ലീ​ൻ ബ്ലാ​ങ്കോ അ​ന്ത​രി​ച്ചു
Monday, August 19, 2019 8:51 AM IST
വാ​ഷിം​ഗ്ട​ൺ: ലൂ​സി​യാ​ന മു​ൻ ഗ​വ​ർ​ണ​ർ കാ​ത്‌​ലീ​ൻ‌ ബ്ലാ​ങ്കോ (76) അ​ന്ത​രി​ച്ചു. ലൂ​സി​യാ​ന​യു​ടെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യാ​യി​രു​ന്നു അ​വ​ർ. 2004മു​ത​ൽ 2008വ​രെ​യാ​ണ് കാ​ത്‌​ലീ​ൻ ഗ​വ​ർ​ണ​ർ പ​ദം അ​ല​ങ്ക​രി​ച്ച​ത്.

2011ൽ ​ക​ണ്ണി​നെ ബാ​ധി​ച്ച അ​പൂ​ർ​വ​മാ​യ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​വ​ർ രോ​ഗാ​വ​സ്ഥ​യി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, കാ​ത്‌​ലീ​ൻ വീ​ണ്ടും കാ​ൻ​സ​ർ ബാ​ധി​ത​യാ​വു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ക​ര​ളി​നെ ബാ​ധി​ച്ച കാ​ൻ​സ​റി​ൽ നി​ന്ന് മു​ക്ത​യാ​കാ​ൻ അ​വ​ർ​ക്കാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.