കാ​ഷ്മീ​രി​ൽ 190 സ്കൂ​ളു​ക​ളി​ൽ തു​റ​ന്ന​ത് 95 എ​ണ്ണം; കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ നി​ല കു​റ​വ്
Monday, August 19, 2019 11:31 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ലെ 190 പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച തു​റ​ന്ന​ത് 95 എ​ണ്ണം മാ​ത്രം. വി​ദ്യാ​ർ​ഥി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ ശ്രീ​ന​ഗ​റി​ലെ ചി​ല സ്കൂ​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ര​ക്ഷി​താ​ക്ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​രു​ന്നു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ടു​ക​യും ചെ​യ്തു. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും വി​ച്ഛേ​ദി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.