ബിഹാർ മുൻ മുഖ്യമന്ത്രി ജഗനാഥ് മിശ്ര അന്തരിച്ചു
Monday, August 19, 2019 12:00 PM IST
ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജെഡി(യു) മുതിർന്ന നേതാവുമായ ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിലാണ് മരിച്ചത്.

മൂന്ന് തവണ ബിഹാർ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഉദയത്തോടെയാണ് പിന്നോട്ടുപോയത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് ബിഹാർ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്‍റെ പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

ജഗനാഥ് മിശ്രയുടെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.