പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന തേ​ജ്പാ​ലി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി
Monday, August 19, 2019 12:16 PM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന തെ​ഹ​ൽ​ക സ്ഥാ​പ​ക എ​ഡി​റ്റ​ർ ത​രു​ൺ തേ​ജ്പാ​ലി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര, എം.​ആ​ർ.​ഷാ, ബി.​ആ​ർ.​ഗ​വാ​യി എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പീ​ഡ​നാ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ചാ​ണെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു തേ​ജ്പാ​ലി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ കേ​സ് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ബെ​ഞ്ച് ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു. ഗോ​വ​യി​ലെ കോ​ട​തി​യി​ലാ​യി​രി​ക്കും കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക. തേ​ജ്പാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

2013ൽ ​സെ​പ്റ്റം​ബ​റി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഗോ​വ​യി​ൽ തെ​ഹ​ൽ​ക്ക സം​ഘ​ടി​പ്പി​ച്ച തി​ങ്ക് കോ​ൺ​ക്ലേ​വി​നി​ടെ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. കേ​സി​ൽ തേ​ജ്പാ​ലി​നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും 2014 മെ​യി​ല്‍ അ​ദ്ദേ​ഹം ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തേ​ജ്പാ​ല്‍ മു​മ്പ് ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളി​പ്പോ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.