ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, August 19, 2019 4:38 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി 15 ദി​വ​സം പി​ന്നി​ട്ടി​ട്ടും മ​റു​പ​ടി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മു​പ്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ടി​ഒ ന​ല്‍​കി​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം ബ​ഷീ​ര്‍ മ​ര​ണ​പ്പെ​ട്ട് 17 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ശ്രീ​റാ​മി​ന്‍റേ​യും ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സി​ന്‍റേ​യും ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​തെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഒ​ത്തു​ക​ളി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇതേക്കുറിച്ച് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ര്‍​ട്ടും തേ​ടി​യി​രു​ന്നു.

നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ഫ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്‌. അ​മി​ത​വേ​ഗ​ത്തി​ന് ന​ൽ​കി​യ നോ​ട്ടീ​സി​ന് വ​ഫ പി​ഴ അ​ട​ച്ച​ത് കു​റ്റ​കൃ​ത്യം അം​ഗീ​ക​രി​ച്ച​തി​ന് തെ​ളി​വാ​ണെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.