പി.​ജെ.ജോ​സ​ഫി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കാ​ൻ ജോ​സ് കെ.​മാ​ണി
Monday, August 19, 2019 7:36 PM IST
കോട്ടയം: പി.​ജെ.​ജോ​സ​ഫി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​ന്ന് കോ​ട്ട​യ​ത്തു ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ പി.​ജെ. ജോ​സ​ഫി​ന്‍റെ ന​ട​പ​ടി പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ സ​മ്പൂ​ര്‍​ണ ലം​ഘ​ന​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജോ​സ​ഫി​നു പു​റ​മേ ജോ​യ് എ​ബ്ര​ഹാ​മി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

ചൊ​വ്വാ​ഴ്ച ഹൈ​പ​വ​ര്‍ ക​മ്മ​റ്റി വി​ളി​ച്ചു കൂ​ട്ടാ​നു​ള്ള ജോ​സ​ഫി​ന്‍റെ നീ​ക്കം കോ​ട​തി വി​ല​ക്കി​യ​ത് നി​യ​മ വി​രു​ദ്ധ നടപടിക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ര​മാ​ധി​കാ​ര സ​മി​തി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പി.​ജെ.​ജോ​സ​ഫ് കൃത്രി​മ ഭൂ​രി​പ​ക്ഷം ച​മ​ക്കാ​ന്‍ ന​ട​ത്തി​യ ഈ ​അ​പ​ഹാ​സ്യ​നീ​ക്കം “ക​യ​റെ​ത്താ​ത്ത​തി​നാ​ല്‍ കി​ണ​റ​ങ്ങ് മൂ​ടി​ക്ക​ള​യാം” എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും പ​രി​ഹാ​സ​മു​യ​ർ​ന്നു.

പി.​ജെ ജോ​സ​ഫും കൂ​ട്ട​രും രാ​ഷ്ട്രീ​യ അ​ഭ​യാ​ര്‍​ത്ഥി​ക​ളാ​യാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്സ് (എം) ​ലേ​ക്ക് വ​ന്ന​ത്. അ​ധ്വാ​നി​ക്കു​ന്ന​വ​രു​ടേ​യും ക​ര്‍​ഷ​ക​രു​ടേ​യും ആ​ശ്ര​യ​വും തു​ണ​യു​മാ​യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്സി​ന് രാ​ഷ്ട്രീ​യ​മാ​യി കൂ​ടു​ത​ല്‍ ക​രു​ത്തു പ​ക​രാ​നാ​യി വി​ശാ​ല​മാ​യ താ​ല്‍​പ​ര്യ​ത്തോ​ടെ അ​ഭ​യം ന​ല്‍​കി​യ മാ​ണി​സാ​റി​നോ​ടും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്സി​നോ​ടും ക​ടു​ത്ത വ​ഞ്ച​ന​യാ​ണ് ജോ​സ​ഫും കൂ​ട്ട​രും കാ​ണി​ച്ചി​ട്ടു​ള്ള​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.