പിഎസ്‍സി പരീക്ഷാത്തട്ടിപ്പ്: ക്രമക്കേട് സമ്മതിച്ച് ശിവരഞ്ജിത്തും നസീമും
Monday, August 19, 2019 10:23 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി​യു​ടെ കോ​ൺ​സ്റ്റ​ബി​ൽ പ​രീ​ക്ഷ​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് സ​മ്മ​തി​ച്ചു. ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്, ഇ​രു​വ​രും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ഇ​രു​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ത​ല​കു​ലു​ക്കി സ​മ്മ​തി​ച്ചെ​ന്നാ​ണ് വി​വ​രം.

ആ​ദ്യം ഒ​ന്നി​ച്ചും പി​ന്നെ വെ​വ്വേ​റെ​യു​മാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്. ചോ​ദ്യ​പ്പേ​പ്പ​റി​ൽ ഉ​ത്ത​രം ചോ​ർ​ന്നു കി​ട്ടി​യ​ത് പ്ര​തി​ക​ൾ ആ​ദ്യം സ​മ്മ​തി​ച്ചി​ല്ല. ഒ​ടു​വി​ൽ തെ​ളി​വു​ക​ൾ ഒ​രോ​ന്നോ​രോ​ന്നാ​യി നി​ര​ത്തി​യ​പ്പോ​ൾ, ഇ​രു​വ​രും ത​ല കു​ലു​ക്കി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​ന്നും സം​സാ​രി​ക്കാ​ൻ ഇ​രു​വ​രും ത​യ്യാ​റാ​യി​ല്ലെ​ന്നു സൂ​ച​ന​ക​ളു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ മൊ​ഴി ന​ൽ​കി​യി​ല്ല. ഇ​ത് പ്ര​തി​ക​ൾ​ക്ക് നേ​ര​ത്തേ നി​യ​മ​സ​ഹാ​യ​വും, വി​ദ​ഗ്‍​ധ നി​യ​മോ​പ​ദേ​ശ​വും കി​ട്ടി​യ​തി​നാ​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. 70 ശ​ത​മാ​നം ഉ​ത്ത​ര​വും എ​ഴു​തി​യ​ത് എ​സ്എം​എ​സ് നോ​ക്കി​യാ​ണെ​ന്ന് ഇ​രു​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് സ​മ്മ​തി​ച്ച​താ​യാ​ണ് സൂ​ച​ന.

പി​എ​സ്‍​സി ന​ട​ത്തി​യ കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്ത്, പ്ര​ണ​വ്, ന​സീം, സ​ഫീ​ർ, ഗോ​കു​ൽ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.