ജ​നം കൈ​യൊ​ഴി​ഞ്ഞി​ട്ടും താ​വ​ള​മൊ​ഴി​യാ​തെ നേ​താ​ക്ക​ൾ; ചെ​വി​ക്കു പി​ടി​ച്ച് കേ​ന്ദ്രം
Tuesday, August 20, 2019 3:11 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ എം​പി​മാ​രെ സ​ർ​ക്കാ​ർ വ​സ​തി​ക​ളി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്. 16-ാം ലോ​ക്സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞു ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും ലു​ട്യേ​ൻ​സ് ഡ​ൽ​ഹി​യി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ൾ ഒ​ഴി​യാ​ത്ത മു​ൻ എം​പി​മാ​ർ​ക്കാ​ണു ലോ​ക്സ​ഭാ ഹൗ​സിം​ഗ് ക​മ്മി​റ്റി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും ഇ​തു സം​ബ​ന്ധി​ച്ചു ട്വീ​റ്റ് ചെ​യ്തു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വ​സ​തി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നാ​ണു ലോ​ക്സ​ഭ ഹൗ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ആ​ർ. പാ​ട്ടീ​ലി​ന്‍റെ നി​ർ​ദേ​ശം. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വൈ​ദ്യു​തി, ജ​ല, പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കാ​നും തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​താ​യി പാ​ട്ടീ​ൽ അ​റി​യി​ച്ചു.

ഇ​രു​നൂ​റി​ലേ​റെ മു​ൻ എം​പി​മാ​ർ ലു​ട്യേ​ൻ​സ് മേ​ഖ​ല​യി​ലെ ഒൗ​ദ്യോ​ഗി​ക ഹെ​റി​റ്റേ​ജ് ബം​ഗ്ലാ​വു​ക​ൾ ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ലോ​ക്സ​ഭ പി​രി​ച്ചു​വി​ട്ടാ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എം​പി​മാ​ർ ഒൗ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യ​ണ​മെ​ന്നാ​ണു ച​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മേ​യ് ഇ​രു​പ​ത്ത​ഞ്ചി​നാ​ണ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് 16-ാം ലോ​ക്സ​ഭ പി​രി​ച്ചു​വി​ട്ട​ത്.

മു​ൻ എം​പി​മാ​ർ വ​സ​തി​ക​ൾ ഒ​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ എം​പി​മാ​ർ​ക്ക് വെ​സ്റ്റേ​ണ്‍ കോ​ർ​ട്ടി​ലും ഗ​സ്റ്റ് ഹൗ​സു​ക​ളി​ലും താ​ത്കാ​ലി​ക താ​മ​സ​സൗ​ക​ര്യ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.