സ്മി​ത്തി​നെ എ​റി​ഞ്ഞി​ട്ട ആ​ർ​ച്ച​റെ മ​ര്യാ​ദ പ​ഠി​പ്പി​ച്ച് അ​ക്ത​ർ; ട്രോ​ളി​റ​ക്കി യു​വ​രാ​ജ്
Tuesday, August 20, 2019 9:18 AM IST
ല​ണ്ട​ൻ: ബൗ​ണ്‍​സ​ർ കൊ​ണ്ട് ഓ​സീ​സ് ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ് സ്മി​ത്ത് നി​ല​ത്തു​വീ​ണി​ട്ടും അ​ടു​ത്തേ​ക്കു പോ​കാ​തി​രു​ന്ന ഇം​ഗ്ലീ​ഷ് പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റെ വി​മ​ർ​ശി​ച്ചു പാ​കി​സ്ഥാ​ൻ മു​ൻ പേ​സ​ർ ഷോ​യ​ബ് അ​ക്ത​ർ. ആ​ർ​ച്ച​റി​ന്‍റെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും താ​നാ​യി​രു​ന്നു ആ ​സ്ഥാ​ന​ത്തെ​ങ്കി​ൽ അ​ങ്ങ​നെ ഒ​രി​ക്ക​ലും ചെ​യ്യി​ല്ലാ​യി​രു​ന്നെ​ന്നും അ​ക്ത​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബൗ​ണ്‍​സ​ർ ക്രി​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഏ​റു​കൊ​ണ്ട് ഒ​രു ബാ​റ്റ്സ്മാ​ൻ വീ​ണാ​ൽ ബൗ​ള​ർ തീ​ർ​ച്ച​യാ​യും അ​രി​കി​ലെ​ത്തി പ​രി​ശോ​ധി​ക്ക​ണം. ആ​ർ​ച്ച​ർ സ്മി​ത്തി​ന്‍റെ അ​രി​കി​ലെ​ത്താ​ത്ത​തു ശ​രി​യാ​യി​ല്ല- അ​ക്ത​ർ പ​റ​ഞ്ഞു.

സ്മി​ത്ത് വീ​ണു​കി​ട​ക്കു​ന്പോ​ൾ ജോ​സ് ബ​ട്ല​റു​മൊ​ത്ത് ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ആ​ർ​ച്ച​റു​ടെ ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തു സ്മി​ത്ത് വീ​ണു കി​ട​ക്കു​ന്ന സ​മ​യ​ത്തെ ചി​ത്രം ത​ന്നെ​യാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

ലോ​ർ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ര​ണ്ടാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​വ​സ​മാ​ണ് ആ​ർ​ച്ച​റി​ന്‍റെ പ​ന്തു​കൊ​ണ്ട് സ്മി​ത്ത് നി​ല​ത്തു​വീ​ണ​ത്. ആ​ർ​ച്ച​ർ എ​റി​ഞ്ഞ പ​ന്ത് സ്റ്റീ​വ് സ്മി​ത്തി​ന്‍റെ ക​ഴു​ത്തി​ലി​ടി​ച്ചു, ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ താ​രം ഗ്രൗ​ണ്ടി​ൽ വീ​ണു​പോ​കു​ക​യാ​യി​രു​ന്നു. ഗ്രൗ​ണ്ടി​ൽ​വ​ച്ചു താ​ര​ത്തി​നു പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി​യെ​ങ്കി​ലും ക​ളി തു​ട​രാ​നാ​കാ​തെ സ്മി​ത്ത് കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ബാ​റ്റിം​ഗ് നി​ർ​ത്തി മ​ട​ങ്ങി.

അ​തേ​സ​മ​യം, ഇ​തി​നു​പി​ന്നാ​ലെ അ​ക്ത​റി​നു മ​റു​പ​ടി​യു​മാ​യി മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ യു​വ​രാ​ജ് സിം​ഗ് രം​ഗ​ത്തെ​ത്തി. അ​ക്ത​ർ ആ​ദ്യം ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു എ​ന്നു സ​മ്മ​തി​ച്ച യു​വ​രാ​ജ്, ബാ​റ്റ്സ്മാ​ന് അ​ടു​ത്തെ​ത്തി അ​ക്ത​ർ എ​ന്താ​ണു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി. സു​ഹൃ​ത്തേ, നി​ങ്ങ​ൾ​ക്കു പ്ര​ശ്ന​മൊ​ന്നും ഇ​ല്ല​ല്ലോ, കാ​ര​ണം കു​റ​ച്ചെ​ണ്ണം കൂ​ടി വ​രു​ന്നു​ണ്ട്’ എ​ന്ന അ​ക്ത​ർ പ​റ​യു​മെ​ന്നാ​യി​രു​ന്നു യു​വ​രാ​ജി​ന്‍റെ ത​മാ​ശ​രൂ​പേ​ണ​യു​ള്ള മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.