മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​രാ​ജ​യം, രാ​ജ്യ​ത്ത് തൊ​ഴി​ൽ മാ​ന്ദ്യം; വി​മ​ര്‍​ശി​ച്ച് എ​ൽ &​ ടി മേ​ധാ​വി
Tuesday, August 20, 2019 2:28 AM IST
മും​ബൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ​രാ​ജ​യ​മാ​ണെ​ന്നു വ്യ​വ​സാ​യ പ്ര​മു​ഖ​നും എ​ൽ ആ​ൻ​ഡ് ടി ​ചെ​യ​ർ​മാ​നു​മാ​യ എ.​എം. നാ​യി​ക്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ലൈ​വ് മി​ന്‍റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (എ​ൻ​എ​സ്ഡി​സി) മേ​ധാ​വി കൂ​ടി​യാ​യ നാ​യി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യെ​പ്പ​റ്റി വ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു, അ​തി​നെ​കു​റി​ച്ച് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു, സം​സാ​രി​ക്കേ​ണ്ട​തു​ണ്ടു​താ​നും. പ​ക്ഷേ, ച​ര​ക്കു​ക​ൾ​ക്കു പ​ക​രം തൊ​ഴി​ലാ​ണ് ഇ​ന്ത്യ ഇ​പ്പോ​ഴു ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​രാ​ജ​യ​മാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തി​നു​ള്ളി​ൽ നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണു ക​ന്പ​നി​ക​ൾ ഇ​പ്പോ​ഴും താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. ഉ​ത്പാ​ദ​നം കു​റ​യു​ന്പോ​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടി​ല്ല. ഇ​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ ഇ​വി​ടെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കാ​തെ ഇ​പ്പോ​ഴും ഇ​റ​ക്കു​മ​തി​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്നും ലാ​ർ​സ​ൻ ആ​ൻ​ഡ് ടൂ​ബ്രോ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ അ​തി​ന്‍റെ ജ​ന​സം​ഖ്യ​യ്ക്ക് അ​നു​സ​രി​ച്ചു തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്നി​ല്ല. രാ​ജ്യ​ത്തു തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചു​വെ​ന്നാ​ണു സി​എം​ഐ​ഇ (സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്കോ​ണ​മി) യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള​ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. വ​ർ​ഷം​തോ​റും 10 ദ​ശ​ല​ക്ഷം യു​വാ​ക്ക​ളാ​ണു തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള തൊ​ഴി​ൽ ഇ​ന്ത്യ​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തു പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​യി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഇ​ടി​വും ഉ​പ​ഭോ​ക്തൃ സ​മീ​പ​ന​ത്തി​ൽ വ​രു​ന്ന ത​ള​ർ​ച്ച​യും ഇ​ന്ത്യ​യ്ക്ക് ഭീ​ഷ​ണി​യാ​ണ്. എ​ന്നാ​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​ര​യു​ദ്ധം വ​ലി​യ അ​വ​സ​ര​മാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തെ​ന്നും ഈ ​സാ​ഹ​ച​ര്യം ഇ​ന്ത്യ മു​ത​ലെ​ടു​ക്ക​ണ​മെ​ന്നും നാ​യി​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.