"​കാ​ശ് ആ​ശാ​ൻ ത​രും’; പ​ണം പെ​ട്ടി​യി​ൽ​വ​ച്ച കെഎസ്ഇബി​യെ ട്രോ​ളി ബ​ൽ​റാം
Tuesday, August 20, 2019 2:29 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സാ​ല​റി ചാ​ല​ഞ്ച് വ​ഴി കെഎസ്ഇബി ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു പി​രി​ച്ച 136 കോ​ടി രൂ​പ സ​ർ​ക്കാ​രി​ലേ​ക്കു ന​ൽ​കാ​തെ പി​ടി​ച്ചു​വ​ച്ച കെഎസ്ഇബിയെ​യും വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി​യെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ടി. ബ​ൽ​റാം.

കെഎസ്ഇബി സാ​ല​റി ച​ല​ഞ്ചി​നേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന ന​ൻ​മ​മ​രം ആ​ശാ​ൻ​മാ​ർ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ, കാ​ശ് ആ​ശാ​ൻ ത​രും എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​യി​രു​ന്നു ബ​ൽ​റാ​മി​ന്‍റെ ട്രോ​ൾ.

സാ​ല​റി ച​ല​ഞ്ച് വ​ഴി വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു പി​ടി​ച്ച 136 കോ​ടി രൂ​പ ഒ​രു വ​ർ​ഷ​മാ​യി​ട്ടും പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി​യി​ല്ലെ​ന്നു ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള സ​മ്മ​തി​ച്ചി​രു​ന്നു.

ഈ​യി​ന​ത്തി​ൽ 2019 മാ​ർ​ച്ച് വ​രെ 102.61 കോ​ടി രൂ​പ വൈ​ദ്യു​തി ബോ​ർ​ഡ് പി​രി​ച്ചെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ഓ​രോ മാ​സ​വും 14.65 കോ​ടി രൂ​പ വീ​തം മൂ​ന്നു​മാ​സം പി​ടി​ച്ചു. എ​ന്നാ​ൽ 10.23 കോ​ടി കോ​ടി രൂ​പ​മാ​ത്ര​മേ ക​ഴി​ഞ്ഞ ജൂ​ണ്‍ 30 വ​രെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യി​ട്ടു​ള്ളൂ.

2018 സെ​പ്റ്റം​ബ​ർ മു​ത​ൽ സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ ജീ​വ​ന​ക്കാ​ർ ഒ​രു​മാ​സം മൂ​ന്നു​ദി​വ​സ​ത്തെ ശ​ന്പ​ളം​വീ​തം പ​ത്തു​മാ​സം ന​ൽ​കി. ഇ​ട​തു യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​വും പ​ങ്കെ​ടു​ത്തു.

അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ടാ​ൻ അ​വ​സാ​നം വ​രെ കാ​ത്തി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെഎസ്ഇബി സ്വ​ന്തം നി​ല​യി​ൽ 36 കോ​ടി രൂ​പ​യും ജീ​വ​ന​ക്കാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ശ​ന്പ​ള​വും ഉ​ൾ​പ്പെ​ടെ 50 കോ​ടി രൂ​പ സെ​പ്റ്റം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.