ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യു​ടെ മെ​ല്ലെ​പ്പോ​ക്ക് ഗു​രു​ത​രം; മു​ന്ന​റി​യി​പ്പു​മാ​യി ര​ഘു​റാം രാ​ജ​ൻ
Tuesday, August 20, 2019 2:51 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക​രം​ഗം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ർ​വ് ബാ​ങ്ക് (ആ​ർ​ബി​ഐ) മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ലെ മാ​ന്ദ്യം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഈ ​മെ​ല്ലെ​പ്പോ​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ രാ​ജ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന മെ​ല്ലെ​പ്പോ​ക്ക് വ​ള​രെ ഗു​രു​ത​ര​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള നി​ര​വ​ധി​യാ​യ വി​ശ​ക​ല​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ത​ര​ത്തി​ലാ​ണ് സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വ​ലി​യൊ​രു വി​ഭാ​ഗം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ച​ന​ങ്ങ​ൾ​ക്കു ഘ​ട​ക​വി​രു​ദ്ധ​മാ​ണ്. ഉൗ​ർ​ജ രം​ഗ​ത്തും ബാ​ങ്കിം​ഗ് ഇ​ത​ര സാ​ന്പ​ത്തി​ക മേ​ഖ​ലി​യി​ലു​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ട​നെ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2008-ലെ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത​ന്ത്ര​ങ്ങ​ൾ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​മേ​രി​ക്ക​യും ചൈ​ന​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ന​മു​ക്കും പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​യു​ടെ ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന രീ​തി മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തെ മു​ൻ​നി​ര​യി​ലു​ള്ള സ​ന്പ​ദ്ഘ​ട​ന​ക​ൾ അ​ടു​ത്ത​യി​ടെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ മാ​ന്ദ്യ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. മു​ൻ​നി​ര സ​ന്പ​ദ്ഘ​ട​ന​ക​ളും ജി 20 ​ഗ്രൂ​പ്പി​ൽ വ​രു​ന്ന​തു​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ സ​ന്പ​ദ്ഘ​ട​ന​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കി​ന്‍റെ​യും ജി​ഡി​പി ചു​രു​ങ്ങു​ക​യോ നേ​രി​യ വ​ള​ർ​ച്ച​യി​ലോ ആ​ണ്. യു​എ​സ്- ചൈ​ന വ്യാ​പാ​ര​യു​ദ്ധ​വും ക​രാ​റി​ല്ലാ​തെ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു പു​റ​ത്തു​പോ​കു​ന്ന​തും ( ബ്രെ​ക്സി​റ്റ്) ലോ​ക സ​ന്പ​ദ്ഘ​ട​ന​യെ മാ​ന്ദ്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ല​മാ​യി ആ​ഗോ​ള നി​ർ​മാ​ണ മേ​ഖ​ല വ​ലി​യ ത​ള​ർ​ച്ച​യി​ലു​മാ​ണ്.

2009-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യി​ലേ​ക്ക് ആ​ഗോ​ള ജി​ഡി​പി എ​ത്തു​മെ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണി​ട്ട​റി ഫ​ണ്ട് (ഐ​എം​എ​ഫ്) ഏ​റ്റ​വു​മൊ​ടു​വി​ൽ വി​ല​യി​രു​ത്തു​ന്ന​ത്. ന​ട​പ്പു​വ​ർ​ഷ​ത്തെ ആ​ഗോ​ള സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച 3.2 ശ​ത​മാ​ന​വും 2020-ൽ 3.5 ​ശ​ത​മാ​ന​വു​മാ​ണ് ഐ​എം​എ​ഫ് അ​നു​മാ​നി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ സ​ന്പ​ദ്ഘ​ട​ന​ക​ൾ ക​ടു​ത്ത ക്ഷീ​ണം കാ​ണി​ക്കു​ക​യാ​ണെ​ന്നും യു​എ​സ്- ചൈ​നാ വ്യാ​പാ​ര​യു​ദ്ധം രൂ​ക്ഷ​മാ​യാ​ൽ ഒ​രു​പ​ക്ഷേ, അ​ടു​ത്ത​ഘ​ട്ടം മാ​ന്ദ്യ​മാ​കാ​മെ​ന്നും ആ​ഗോ​ള നി​ക്ഷേ​പ​ക​സ്ഥാ​പ​ന​മാ​യ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. നി​ക്ഷേ​പ​ക​സ്ഥാ​പ​ന​മാ​യ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ വി​ല​യി​രു​ത്ത​ലും അ​തു​ത​ന്നെ​യാ​ണ്.

ഇ​ന്ത്യ മാ​ന്ദ്യ​ത്തി​ലേ​ക്കു വീ​ഴു​ക​യി​ല്ലെ​ങ്കി​ലും വ​ള​ർ​ച്ചാ​ത്തോ​ത് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി പ​റ​യു​ന്ന​ത്. മൂ​ന്നു ക്വാ​ർ​ട്ട​റു​ക​ളാ​യി ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യു​ടെ വ​ള​ർ​ച്ചാ​ത്തോ​ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. 2019 ജ​നു​വ​രി- മാ​ർ​ച്ച് ക്വാ​ർ​ട്ട​റി​ലെ വ​ള​ർ​ച്ച 5.8 ശ​ത​മാ​ന​മാ​ണ്. മാ​ത്ര​വു​മ​ല്ല, ഇ​ന്ത്യ​യു​ടെ മാ​നു​ഫാ​ക്ച​റിം​ഗ്, അ​ടി​സ്ഥാ​ന​സൗ​ക​ര്യ മേ​ഖ​ല​ക​ൾ പ​ല ക്വാ​ർ​ട്ട​റു​ക​ളാ​യി ത​ള​ർ​ച്ച​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.