മു​ന്നി​ലെ​ത്തി​യ​വ​രെ പി​ന്നി​ലാ​ക്കു​ന്ന സ്മി​ത്ത് മാ​ജി​ക്; കോ​ഹ്ലി​യു​ടെ റാ​ങ്ക് ഭീ​ഷ​ണി​യി​ൽ
Tuesday, August 20, 2019 3:09 AM IST
ദു​ബാ​യ്: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം പു​റ​ത്തി​രു​ന്ന ഓ​സീ​സ് താ​രം സ്റ്റീ​വ് സ്മി​ത്ത്, ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി ര​ണ്ടു മ​ത്സ​ര​ത്തി​നു​ള്ളി​ൽ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ര​ണ്ടാ​മ​ത്. പു​റ​ത്തി​രു​ന്ന ഒ​രു വ​ർ​ഷ​ത്തി​നി​ടെ ത​ന്നെ മ​റി​ക​ട​ന്നു മു​ന്നി​ലെ​ത്തി​യ​വ​രെ പി​ന്നി​ലാ​ക്കി​യാ​ണു സ്മി​ത്തി​ന്‍റെ കു​തി​പ്പ്. വി​ല​ക്ക് വ​രു​ന്പോ​ൾ ആ​ദ്യ റാ​ങ്കു​ക​ളി​ലാ​യി​രു​ന്നു സ്മി​ത്ത്.

ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണി​നെ പി​ന്ത​ള്ളി​യാ​ണ് ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ സ്മി​ത്ത് ര​ണ്ടാ​മ​തെ​ത്തി​യ​ത്. സ്മി​ത്തി​നു 913 പോ​യി​ന്‍റാ​ണു​ള്ള​ത്. ആ​ഷ​സ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യ സ്മി​ത്ത് ലോ​ർ​ഡ്സി​ൽ 92 റ​ണ്‍​സ് നേ​ടി. ആ​ഷ​സി​ലെ മൂ​ന്ന് ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​യി സ്മി​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 378 റ​ണ്‍​സാ​യി.

ആ​ദ്യ ടെ​സ്റ്റി​ലെ ര​ണ്ടു സെ​ഞ്ചു​റി​ക​ളി​ലൂ​ടെ സ്മി​ത്ത്, ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യെ പി​ന്ത​ള്ളി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണ് ഒ​ന്നാം റാ​ങ്കി​ൽ. ഇ​ന്ത്യ​ൻ നാ​യ​ക​നേ​ക്കാ​ൾ വെ​റും ഒ​ന്പ​തു പോ​യി​ന്‍റ് മാ​ത്രം പി​ന്നി​ലാ​ണു സ്മി​ത്ത്.

ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പാ​റ്റ് ക​മ്മി​ൻ​സ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ച്ച​താ​ണു ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.