സം​വ​ര​ണം വീ​ണ്ടും ച​ർ​ച്ച​യാ​ക്കി ആ​ർ​എ​സ്എ​സ്; തു​റ​ന്ന ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, August 20, 2019 3:40 AM IST
ന്യൂ​ഡ​ൽ​ഹി: സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന ച​ർ​ച്ച വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച ന്ധ​ജ്ഞാ​ൻ ഉ​ത്സ​വ്’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു ഭാ​ഗ​വ​ത് സം​വ​ര​ണം സം​ബ​ന്ധി​ച്ചു വീ​ണ്ടും ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ സം​വ​ര​ണം ഇ​ല്ലാ​താ​ക്കും എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി വി​മ​ർ​ശ​ക​ർ ഈ ​പ​രാ​മ​ർ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ൽ ത​മ്മി​ൽ ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ സം​വാ​ദം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഒ​രു മി​നി​റ്റി​നു​ള്ളി​ൽ നി​യ​മ​വും ച​ട്ട​ങ്ങ​ളു​മി​ല്ലാ​തെ ന​മു​ക്ക് ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യും. അ​തു സം​ഭ​വി​ക്കാ​തെ രാ​ജ്യ​ത്ത് ഐ​ക്യ​മു​ണ്ടാ​കി​ല്ല. ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. സം​ഘ​പ​രി​വാ​ർ അ​തി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മോ​ഹ​ൻ ഭ​ഗ​വ​ത് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സ് സ്വാ​ധീ​നം ചെ​ലു​ത്തു​ന്നി​ല്ലെ​ന്നു മോ​ഹ​ൻ ഭാ​ഗ​വ​ത് അ​വ​കാ​ശ​പ്പെ​ട്ടു. സം​ഘ​പ​രി​വാ​റും ബി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും മൂ​ന്നു വ്യ​ത്യ​സ്ത അ​സ്ഥി​ത്വ​ങ്ങ​ളാ​ണ്. ബി​ജെ​പി​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ് പ്ര​വ​ർ​ത്ത​ക​ർ ആ​ർ​എ​സ്എ​സി​നെ കേ​ൾ​ക്കും. എ​ന്നു​വ​ച്ച്, അ​വ​ർ എ​ല്ലാ കാ​ര്യ​ത്തി​ലും ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

നേ​ര​ത്തെ 2015-ൽ ​ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മോ​ഹ​ൻ ഭാ​ഗ​വ​ത് സം​വ​ര​ണ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. സം​വ​ര​ണ ന​യം പു​ന:​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഭാ​ഗ​വ​തി​ന്‍റെ ആ​വ​ശ്യം. ഈ ​പ​രാ​മ​ർ​ശം വി​വാ​ദ​മാ​കു​ക​യും ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.