പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ക​ട​ക​ളി​ൽ പ​ണ​പ്പി​രി​വ്; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, August 20, 2019 7:38 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും മ​ല​പ്പു​റ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പി​രി​വ് ന​ട​ത്തി​യ മ​ലാ​പ്പ​റ​ന്പ് സ്വ​ദേ​ശി സു​നി​ൽ കു​മാ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക്യാ​ന്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​നാ​യി പ​ണം വേ​ണ​മെ​ന്നും രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞ​യ​ച്ച​താ​ണെ​ന്നും ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഷി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ട​ക്കം പ​ല ട്ര​സ്റ്റു​ക​ളു​ടെ പേ​രി​ലു​ള്ള ര​സീ​ത് ബു​ക്കും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​നി​ൽ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​തേ​കാ​ര്യം പ​റ​ഞ്ഞ് സു​നി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.