വി​ദ്വേ​ഷ​പ്ര​സം​ഗം: സാ​ക്കീ​ർ നാ​യി​ക്കി​ന് മ​ലേ​ഷ്യ​യി​ൽ വി​ല​ക്ക്
Tuesday, August 20, 2019 9:49 AM IST
ക്വാ​ലാ​ലം​പു​ർ: വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി‌​യ വി​വാ​ദ മ​ത​പ്ര​സം​ഗ​ക​ൻ സാ​ക്കീ​ർ നാ​യി​ക്കി​ന് മ​ലേ​ഷ്യ​യി​ൽ വി​ല​ക്ക്. മ​ലേ​ഷ്യ​യി​ലെ പൊ​തു​യി​ട​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​ണ് വി​ല​ക്ക്. ദേ​ശീ​യ സു​ര​ക്ഷ​യും വം​ശീ​യ ഐ​ക്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് മ​ലേ​ഷ്യ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

മ​ലേ​ഷ്യ​യി​ലെ കോ​ട്ട ബാ​രു​വി​ൽ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ ഹി​ന്ദു​ക്ക​ൾ​ക്കും ചൈ​നീ​സ് വം​ശ​ജ​ർ​ക്കു​മെ​തി​രെ​യാ​ണ് സാ​ക്കീ​ർ നാ​യി​ക്ക് വം​ശീ​യ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പ​ഴ​യ അ​തി​ഥി​ക​ളാ​യ മ​ലേ​ഷ്യ​യി​ലെ ചൈ​നീ​സ് വം​ശ​ജ​ർ ഉ​ട​ൻ രാ​ജ്യം​വി​ട​ണം. മ​ലേ​ഷ്യ​യി​ലെ ഹി​ന്ദു​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ മു​സ്‍​ലി​ങ്ങ​ൾ​ക്കു​ള്ള​തി​നെ​ക്കാ​ൾ നൂ​റി​ര​ട്ടി അ​വ​കാ​ശ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്നു​മാ​യി​രു​ന്നു വി​വാ​ദ​പ​രാ​മ​ർ​ശം.

സം​ഭ​വ​ത്തി​ൽ സ​ക്കീ​ർ നാ​യി​ക്കി​നെ ര​ണ്ടു ത​വ​ണ മ​ലേ​ഷ്യ​ൻ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. വം​ശീ​യ​വി​കാ​ര​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് നാ​യി​ക്ക് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

2016-ൽ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നു കേ​സ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്നു വ​ർ​ഷം മു​മ്പ് സാ​ക്കീ​ർ നാ​യി​ക് ഇ​ന്ത്യ​യി​ൽ നി​ന്നു മ​ലേ​ഷ്യ​യി​ലേ​ക്കു ക​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.