ക​വ​ള​പ്പാ​റ ദു​ര​ന്തം: മൃ​ത​ദേ​ഹ അവശിഷ്ടം കണ്ടെത്തി
Tuesday, August 20, 2019 12:25 PM IST
നി​ല​ന്പൂ​ർ: ക​വ​ള​പ്പാ​റ​യി​ൽ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന് ഒ​രു മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം കൂ​ടി ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹത്തിന്‍റെ പ​കു​തി ഭാ​ഗ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ത് ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​തോ​ടെ ക​വ​ള​പ്പാ​റ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 47 ആ​യി. പ​ന്ത്ര​ണ്ടോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തും​വ​രെ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.