കെ.​മു​ര​ളീ​ധ​ര​ൻ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല; പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നു മു​ല്ല​പ്പ​ള്ളി
Tuesday, August 20, 2019 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ.​മു​ര​ളീ​ധ​ര​നോ​ട് പു​നഃ​സം​ഘ​ട​ന​യെ കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

പു​നഃ​സം​ഘ​ട​ന​യി​ൽ കെ.​മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കും. ജം​ബോ ക​മ്മി​റ്റി വേ​ണ്ടെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് പു​നഃ​സം​ഘ​ട​നാ​നീ​ക്ക​മെ​ന്ന് കാ​ണി​ച്ച് കെ.​മു​ര​ളീ​ധ​ര​ൻ മു​ല്ല​പ്പ​ള്ളി​ക്ക് ക​ത്തു​ന​ൽ​കി​രു​ന്നു. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.