പാമ്പ് കടിയേറ്റെന്ന് സംശയം: ദു​രി​താ​ശ്വാ​സ ക്യാ​മ്പിൽനി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, August 20, 2019 2:08 PM IST
നി​ല​മ്പൂ​ർ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു വീ​ട് വൃ​ത്തി​യാ​ക്കി ഉ​റ​ങ്ങാ​ൻ കി​ട​ന്ന വിദ്യാർഥി മ​രി​ച്ചു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി അ​ന്പ​ല​പൊ​യി​ൽ സ്വ​ദേ​ശി ഗി​രീ​ഷി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (10) ആ​ണ് മ​രി​ച്ച​ത്. കൈ​പ്പി​നി അ​ന്പ​ല​പൊ​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്ന ആ​ദ​ർ​ശി​ന്‍റെ കു​ടും​ബം തിങ്കളാഴ്ചയാണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്നു വീ​ട് വൃ​ത്തി​യാ​ക്കി രാ​ത്രി പത്തോടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന കു​ട്ടി​ക്കു ക​ഠി​ന​മാ​യ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു.

അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വേ​ദ​ന ക​ടു​ത്ത​തോ​ടെ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൈ​പ്പി​നി പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പൂ​ക്കോ​ട്ടു​മ​ണ്ണ വ​ഴി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ മാ​ത്രം സ​ഞ്ച​രി​ച്ചാ​ൽ എ​ത്തേ​ണ്ട സ്ഥാ​ന​ത്ത് 12 കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പാ​ന്പ് കടിയേറ്റെന്ന് സം​ശ​യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം സമയത്ത് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ വി​ശ്വ​ഭാ​ര​തി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആദർശ്. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.