ശ്രീ​ശാ​ന്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് നീ​ങ്ങു​ന്നു; അ​ടു​ത്ത​വ​ർ​ഷം ക​ള​ത്തി​ലി​റ​ങ്ങാം
Tuesday, August 20, 2019 5:31 PM IST
ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് അ​വ​സാ​നി​ക്കു​ന്നു. ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ബി​സി​സി​ഐ ഏ​ഴു വ​ർ ഷ​മാ​യി കു​റ​ച്ചു. ബി​സി​സി​ഐ ഓം​ബു​ഡ്സ​മാ​ൻ ഡി.​കെ. ജെ​യി​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ തു​ട​ർ​ന്ന് 2013ലാ​ണ് ശ്രീശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വി​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നേ​ര​ത്തെ ബി​സി​സി​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് സു​പ്രീം കോ​ട​തി നീ​ക്കി​യി​രു​ന്നു. ശി​ക്ഷാ​കാ​ല​യ​ള​വ് പു​നഃ​പ​രി​ശോ​ധി​ക്കു​വാ​ന്‍ കോ​ട​തി ബി​സി​സി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഏ​ഴു വ​ർ​ഷ​മാ​യി ചു​രു​ക്കി​യ​തോ​ടെ അ​ടു​ത്ത ഓ​ഗ​സ്റ്റി​ൽ ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് അ​വ​സാ​നി​ക്കും. ഐ​പി​എ​ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നു വേ​ണ്ടി ക​ളി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഒ​ത്തു​ക​ളി വി​വാ​ദം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.