പ​രി​ക്ക് മാ​റി​യി​ല്ല; സ്മി​ത്ത് മൂ​ന്നാം ടെ​സ്റ്റി​ൽ​നി​ന്ന് പു​റ​ത്ത്
Tuesday, August 20, 2019 5:45 PM IST
ലോ​ഡ്സ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ​നി​ന്നും ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ് സ്മി​ത്തി​നെ ഒ​ഴി​വാ​ക്കി. ര​ണ്ടാം ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​നം ഇം​ഗ്ലീ​ഷ് പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റു​ടെ ബൗ​ണ്‍​സ​ർ ക​ഴു​ത്തി​ൽ കൊ​ണ്ട് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ചൊ​വ്വാ​ഴ്ച ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ സ്മി​ത്ത് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

മൂ​ന്നാം ടെ​സ്റ്റി​ൽ സ്മി​ത്ത് ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​രി​ശീ​ല​ക​ൻ ജ​സ്റ്റി​ൻ ലാം​ഗ​ർ അ​റി​യി​ച്ചു. പ​ര​മ്പ​ര​യി​ൽ മി​ന്നും ഫോ​മി​ലാ​യി​രു​ന്ന സ്മി​ത്തി​ന്‍റെ അ​ഭാ​വം ഓ​സീ​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ​ര​മ്പ​ര​യി​ലെ മൂ​ന്ന് ഇ​ന്നിം​ഗ്സു​ക​ളി​ൽ 142, 144, 92 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്മി​ത്തി​ന്‍റെ പ്ര​ക​ട​നം.

ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ന്‍റെ 77-ാം ഓ​വ​റി​ൽ ആ​ർ​ച്ച​റി​ന്‍റെ മാ​ര​ക ബൗ​ണ്‍​സ​റേ​റ്റ് വീ​ഴു​മ്പോ​ൾ സ്മി​ത്ത് 80 റ​ണ്‍​സ് എ​ടു​ത്തു​നി​ൽ​ക്കു​ക​യാ​യി​രു ന്നു. ​പ​രി​ക്കേ​റ്റ് ക്രീ​സ് വി​ട്ടെ​ങ്കി​ലും 40 മി​നി​റ്റി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ സ്മി​ത്ത് 92 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.