ചി​ദം​ബ​ര​ത്തി​ന് വി​ല​ങ്ങൊ​രു​ങ്ങു​ന്നു; ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Tuesday, August 20, 2019 6:15 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ കേ​ന്ദ്ര​ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റി​ന് വ​ഴി​തെ​ളി​യു​ന്നു. ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന സി​ബി​ഐ‍​യു​ടേ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും (ഇ​ഡി) വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഇ​തൊ​രു സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​തി​നെ ഉ​രു​ക്ക് മു​ഷ്ടി​കൊ​ണ്ട് നേ​രി​ട​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം ഏ​ന്വേ​ഷി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ കൈ​ക​ൾ ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ല. പ​രാ​തി​ക്കാ​ര​ൻ‌ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചി​ദം​ബ​രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ദം​ബ​ര​ത്തി​നു വേ​ണ്ടി ക​പി​ൽ സി​ബ​ൽ റ​ജി​സ്ട്രാ​റെ ക​ണ്ടു.

പി. ​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്കു 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ല​ഭി​ക്കാ​ൻ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് കേ​സ്. ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം ഇ​തി​നാ​യി പ​ണം പ​റ്റി​യ​താ​യാ​ണ് ആ​രോ​പ​ണം. കേ​സി​ൽ കാ​ർ​ത്തി​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. കാ​ർ​ത്തി​യു​ടെ വി​ദേ​ശ​ത്തും ഇ​ന്ത്യ​യി​ലു​മാ​യു​ള്ള 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.