ബാ​ഡ്മി​ന്‍റ​ണ്‍ ഇ​തി​ഹാ​സ​ത്തെ വീ​ഴ്ത്തി പ്ര​ണോ​യ്; ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ന്നോ​ട്ട്
Tuesday, August 20, 2019 6:39 PM IST
ബാ​സ​ൽ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്ക് അ​ട്ടി​മ​റി​വി​ജ​യം. ബാ​ഡ്മി​ന്‍റ​ണ്‍ ഇ​തി​ഹാ​സം ലി​ന്‍ ഡാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു ക​ട​ന്നു.

ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ പ്ര​ണോ​യി​യെ ര​ണ്ടാം ഗെ​യി​മി​ൽ ലി​ൻ​ഡാ​ൻ വീ​ഴ്ത്തി. എ​ന്നാ​ൽ‌ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ‌ ലി​ൻ​ഡാ​നെ അ​ന​ങ്ങാ​ൻ വി​ടാ​തെ 21-7ന് ​വി​ജ​യി​ച്ച് മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. 62 മി​നു​ട്ടാ​ണ് മ​ത്സ​രം നീ​ണ്ട് നി​ന്ന​ത്. സ്കോ​ര്‍: 21-11, 13-21, 21-7.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.