കാ​ഷ്മീ​ർ വി​ഷ‍​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ലോ​ക കോ​ട​തി​യി​ലേ​ക്ക്
Tuesday, August 20, 2019 8:52 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക​പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ സ​മീ​പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ​ക​മ​ന്ത്രി ഷാ ​മു​ഹ​മ്മൂ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു. 'അ​റീ' ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​പ​ര​മാ​യ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ നി​ല​പാ​ടി​ന് അ​മേ​രി​ക്ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. കാ​ഷ്മീ​ർ പ്ര​ശ്നം ഇ​ന്ത്യ​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും ഇ​ട​യി​ൽ ച​ർ​ച്ച​ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ടാ​ണ് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് എ​സ്‍​പ​ർ പി​ന്തു​ണ അ​റി​യി​ച്ച​ത്. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‍​നാ​ഥ് സിം​ഗു​മാ​യി മാ​ർ​ക് എ​സ്‍​പ​ർ ഫോ​ൺ വ​ഴി ച​ർ​ച്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.