സം​വ​ര​ണ​കാ​ര്യ​ത്തി​ൽ ഒ​രു​തരത്തി​ലെ ച​ർ​ച്ച​യും ആ​വ​ശ്യ​മി​ല്ല: രാം ​വി​ലാ​സ് പ​സ്വാ​ൻ
Tuesday, August 20, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: സം​വ​ര​ണം സം​ബ​ന്ധി​ച്ച് ഒ​രു​വി​ധ​ത്തി​ലെ ച​ർ​ച്ച​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ൻ. സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വ​ര​ണ​ത്തി​ല്‍ ഇ​രു​പ​ക്ഷ​ങ്ങ​ളും മൈ​ത്രി​യോ​ടെ​യു​ള്ള ച​ര്‍​ച്ച വേ​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​വ​ര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച വേ​ണം. സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ൽ തു​റ​ന്ന ച​ർ​ച്ച വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യെ നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു പ​സ്വാ​ന്‍റെ പ്ര​തി​ക​ര​ണം.

ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും പ​സ്വാ​ൻ പ​റ​ഞ്ഞു. സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. സം​വ​ര​ണാ​വ​കാ​ശം ത​ക​ർ​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ച​താ​ണ്. സം​വ​ര​ണം സം​ബ​ന്ധി​ച്ച് ഒ​രു​ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​യു​ടേ​യും ആ​വ​ശ്യ​മി​ല്ല. ഉ​യ​ർ​ന്ന ജാ​തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രി​ലെ ദ​രി​ദ്ര​ർ​ക്കു​പോ​ലും സം​വ​ര​ണം ല​ഭി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും പ​സ്വാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.