കാ​ന​ഡ​യി​ൽ മലയാളി എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, August 20, 2019 10:53 PM IST
ചി​ങ്ങ​വ​നം: കാ​ന​ഡ​യി​ൽ കോ​ട്ട​യം മൂ​ലേ​ടം സ്വ​ദേ​ശി​നി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മൂ​ലേ​ടം ദി​വാ​ൻ​പു​രം തോ​ളൂ​ർ സു​ശീ​ൽ റാം ​റോ​യി​യു​ടെ മ​ക​ൾ കീ​ർ​ത്ത​ന എ​സ്. തോ​ളൂ​രാ(23)​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച കാ​ന​ഡ ടൊ​റ​ന്‍റോ​യി​ലാ​ണ് അ​പ​ക​ടം. സു​ഹൃ​ത്ത് പു​തി​യ​താ​യി വാ​ങ്ങി​യ കാ​റി​ൽ കൂ​ട്ടു​കാ​രു​മാ​യി ബീ​ച്ചി​ൽ പോ​യി മ​ട​ങ്ങു​ന്പോ​ൾ എ​തി​രെ​വ​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്ന കീ​ർ​ത്ത​ന വാ​തി​ൽ തു​റ​ന്ന് റോ​ഡി​ലേ​ക്കു ത​ല​കീ​ഴാ​യി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് ബി​ടെ​ക് ബി​രു​ദ്ധ​ത്തി​നു​ശേ​ഷം എം​ടെ​ക് പ​ഠ​ന​ത്തി​നാ​യി ര​ണ്ട് വ​ർ​ഷം മു​ന്പാ​ണു കാ​ന​ഡ​യി​ലേ​ക്കു പോ​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പാ​ർ​ടൈം ജോ​ലി ല​ഭി​ച്ചി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്: പി. ​ബി​ന്ദു (ന​ഴ്സ് ഇ​സ്രാ​യേ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രാ​ർ​ഥ​ന എ​സ്. തോ​ളൂ​ർ, അ​ർ​ഥ​ന എ​സ്. തോ​ളൂ​ർ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​നി​ക​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.