ഗു​ലാം ന​ബി ആ​സാ​ദി​നെ ജ​മ്മു​വി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ച്ചി​ല്ല
Tuesday, August 20, 2019 11:23 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നെ ജ​മ്മു​കാ​ഷ്മീ​രി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു മ​ട​ക്കി​യ​യ​ച്ചു. ജ​മ്മു സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗു​ലാം ന​ബി ആ​സാ​ദി​നെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ട​ക്കി​യ​യ​ച്ച​ത്.

വി​സ്താ​ര വി​മാ​ന​ത്തി​ൽ ഉ​ച്ച​യ്ക്കു ശേ​ഷം 2.45 ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​സാ​ദി​നെ ജ​മ്മു​വി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ച്ചി​ല്ല. ജ​മ്മു​വി​ലേ​ക്കു ക​ട​ക്കാ​ൻ ആ​സാ​ദി​നെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​സാ​ദി​നെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 4.30ന് ​ഗോ​എ​യ​ർ വി​മാ​ന​ത്തി​ൽ ആ​സാ​ദ് തി​രി​ച്ചു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.