തി​രു​ത്ത​ലു​ക​ൾ അ​നി​വാ​ര്യം; സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ലെ​ന്നും സി​പി​എം
Tuesday, August 20, 2019 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ലെ​ന്നും ഇ​തു ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ പ​ണം ചി​ല​വാ ക്കു​ന്ന​വ​രാ​യി മാ​ത്രം ഒ​തു​ങ്ങി​പ്പോ​കു​ക​യാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. സ​ർ​ക്കാ​രി​നു കേ​വ​ലം ഇ​നി ഒ​ന്ന​ര​വ​ർ​ഷം കു​ടി മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. ലൈ​ഫ് പോ​ലു​ള്ള ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്.

എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി ധാ​രാ​ളം പേ​ർ​ക്കു പ്ര​യോ​ജ​നം ചെ​യ്യു​ന്നു​ണ്ട്. ത​ദേശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു പാ​ർ​ട്ടി​യേ​യും സ​ർ​ക്കാ​രി​നേ​യും ഒ​രേ ദി​ശ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ പ​രാ​ജ​യ​മാ​കും ഫ​ല​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും വ​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നു പ​ല ത​വ​ണ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. പാ​ർ​ട്ടി വാ​ർ​ത്ത​ക​ൾ ചോ​രു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണു പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന സ ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ പോ​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം വി​വാ​ദ​ങ്ങ​ൾ ഒ​ഴി​ഞ്ഞ നേ​ര​മി​ല്ലെ​ന്നും പോ​ലീ​സ് സ​ർ​ക്കാ​രി​നു ത​ല​വേ​ദ​ന​യാ​ണെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ​ക​ൾ ഒ​രു​പാ​ടു ച​ർ​ച്ച ചെ​യ്ത​താ​ണ്. തെ​റ്റ് ആ​രും ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​ക​ണം. പാ​ർ​ട്ടി​യി​ൽ തി​രു​ത്ത​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. അ​ല്ലെ ങ്കി​ൽ പാ​ർ​ട്ടി​യു​ടെ ജ​ന​കീ​യ​ടി​ത്ത​റ ത​ക​രു​മെ​ന്നും നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചു. ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ക്കാ​നാ​ണു സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.