ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും "​മു​ഖ്യ​മ​ന്ത്രി’ സ​ത്യ​പ്ര​തി​ജ്ഞ; പ​രി​ഭ​വി​ക്കാ​തെ യെ​ദി​യൂ​ര​പ്പ
Wednesday, August 21, 2019 2:49 AM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​നി​ടെ "​മു​ഖ്യ​മ​ന്ത്രി’​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ന്ത്രി. ബി​ജെ​പി നേ​താ​വും ചി​ക്ക​നാ​യ​ക​ന​ഹ​ള്ളി എം​എ​ൽ​എ​യു​മാ​യ മ​ധു സ്വാ​മി​യാ​ണു മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ ഞെ​ട്ടി​ച്ച് "​മു​ഖ്യ​മ​ന്ത്രി’​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല​യ്ക്കു മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെ​ത്തി​യ മ​ധു, "​ക​ർ​ണാ​ട​ക രാ​ജ്യ​ത മു​ഖ്യ​മ​ന്ത്രി​യാ​കി’ (ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി) എ​ന്നു ചൊ​ല്ലി. അ​മ​ളി മ​ന​സി​ലാ​യ മ​ധു ഉ​ട​ൻ​ത​ന്നെ "​സോ​റി, മ​ന്ത്രി​യാ​കി’, എ​ന്നു തി​രു​ത്തി സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​ക്കി. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക​രി​കെ എ​ത്തി​യ മ​ധു​വി​നെ ചി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ലിം​ഗ​നം ചെ​യ്ത​ത്.

മൂ​ന്നാ​ഴ്ച മു​ന്പു സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചി​രു​ന്നി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ അ​ട​ക്കം 17 മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചൊ​വ്വാ​ഴ്ച യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച​ത്. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ, ആ​ർ. അ​ശോ​ക, സ്വ​ത​ന്ത്ര​ൻ എ​ച്ച്. നാ​ഗേ​ഷ്, ബി. ​ശ്രീ​രാ​മ​ലു എ​ന്നി​വ​രും മ​ന്ത്രി​മാ​രാ​ണ്. എം​എ​ൽ​എ​യോ എം​എ​ൽ​സി​യോ അ​ല്ലാ​ത്ത ല​ക്ഷ്മ​ണ്‍ സം​ഗ​പ്പ സാ​വ​ഡി​യും മ​ന്ത്രി​യാ​ണ്.

കോ​ട്ട ശ്രീ​നി​വാ​സ് പൂ​ജാ​രി, ഗോ​വി​ന്ദ് എം. ​കാ​ര​ജോ​ൾ, അ​ശ്വ​ത് നാ​രാ​യ​ണ്‍ സി​എ​ൻ. എ​സ്. സു​രേ​ഷ്കു​മാ​ർ, വി. ​സോ​മ​ണ്ണ, സി.​ടി. ര​വി, ബാ​സ​വ​രാ​ജ് ബൊ​മ്മൈ, ജെ.​സി. മ​ധു​സ്വാ​മി, സി.​സി. പാ​ട്ടീ​ൽ, പ്ര​ഭു ച​വാ​ൻ, ശ​ശി​ക​ല ജോ​ളി അ​ന്നാ​സാ​ഹെ​ബ് എ​ന്നി​വ​രാ​ണു മ​റ്റു മ​ന്ത്രി​മാ​ർ. മ​ന്ത്രി​മാ​രി​ൽ ഏ​ഴു പേ​ർ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. മൂ​ന്നു വൊ​ക്ക​ലി​ഗ​ക്കാ​രും മ​ന്ത്രി​മാ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.