കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി അ​മേ​രി​ക്ക
Wednesday, August 21, 2019 3:01 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് അ​മേ​രി​ക്ക. കാ​ഷ്മീ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ഈ​യി​ടെ​യു​ണ്ടാ​യ ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്നു യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് ടി. ​എ​സ്പെ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് എ​സ്പെ​ർ അ​മേ​രി​ക്ക​ൻ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക ഇ​ട​പെ​ടി​ല്ലെ​ന്ന് എ​സ്പ​ർ അ​റി​യി​ച്ചു. പ്ര​ശ്നം ഇ​രു രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യ്ക്കും പാ​കി​സ്ഥാ​നു​മി​ട​യി​ൽ സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്ക​ണ​മെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു പാ​ർ​ല​മെ​ൻ​റി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും പ​റ​ഞ്ഞി​രു​ന്നു.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി കാ​ഷ്മീ​രി​നെ ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കി മാ​റ്റി​യ​തു ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ ഇ​ന്ത്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.