ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ൾ "അ​ധോ​ലോ​ക നാ​യ​ക​ൻ’; ന​ട്ടം​തി​രി​ഞ്ഞ് കു​ഞ്ഞ​ബ്ദു​ള്ള
Wednesday, August 21, 2019 9:16 AM IST
ദു​ബാ​യ്: നെ​റ്റ്ഫ്ളി​ക്സ് വെ​ബ്സീ​രീ​സാ​യ സേ​ക്ര​ഡ് ഗെ​യിം​സി​ന്‍റെ പേ​രി​ൽ പു​ലി​വാ​ലു പി​ടി​ച്ചു യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി. ഈ ​മാ​സം പ​തി​ന​ഞ്ചി​നു പ​ര​ന്പ​ര​യു​ടെ ര​ണ്ടാം സീ​സ​ണ്‍ റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണു കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ക​ഷ്ട​കാ​ല​വും തു​ട​ങ്ങി​യ​ത്.

ത​ല​ങ്ങും വി​ല​ങ്ങും വി​ളി വ​ന്ന​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ൻ അ​ധോ​ലോ​ക നാ​യ​ക​ൻ "സു​ലൈ​മാ​ൻ ഈ​സ​യാ​യി മാ​റി​യെ​ന്ന ന​ഗ്ന സ​ത്യം’ കു​ഞ്ഞ​ബ്ദു​ള്ള തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. സേ​ക്ര​ഡ് ഗെ​യിം​സ് പ​ര​ന്പ​ര​യി​ൽ അ​ധോ​ലോ​ക നാ​യ​ക​ൻ സു​ലൈ​മാ​ൻ ഈ​സ​യു​ടെ ഫോ​ണ്‍ ന​ന്പ​റാ​യി കാ​ണി​ച്ച​ത് കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ന​ന്പ​രാ​ണ്. ഇ​താ​ണു കു​ഞ്ഞ​ബ്ദു​ള്ള​യ്ക്കു പാ​ര​യാ​യ​ത്.

സേ​ക്ര​ഡ് ഗെ​യിം​സ് സീ​രി​സി​നെ പ​റ്റി താ​ൻ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല. എ​ന്നി​ട്ടും മൂ​ന്നു ദി​വ​സ​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വി​ളി​ക​ൾ വ​രു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ ജോ​ലി​യെ​ടു​ക്കു​ന്ന​യാ​ളാ​ണു താ​ൻ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു ത​നി​ക്കു സ​മ​യ​മി​ല്ല. ഇ​പ്പോ​ൾ ഫോ​ണ്‍ ബെ​ല്ല​ടി​ച്ചു തു​ട​ങ്ങു​ന്പോ​ൾ ഭ​യ​മാ​ണെ​ന്നും ഷാ​ർ​ജ​യി​ൽ എ​ണ്ണ​ക്ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കു​ഞ്ഞ​ബ്ദു​ള്ള ഗ​ൾ​ഫ് ന്യൂ​സി​നോ​ടു പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മാ​ത്രം ത​നി​ക്കു കി​ട്ടി​യ​തു 30 ഫോ​ണ്‍ വി​ളി​ക​ളാ​ണെ​ന്നും ഈ​സ​യ്ക്കു ഫോ​ണ്‍ കൊ​ടു​ക്കു​മോ എ​ന്നാ​ണു പ​ല​രും ചോ​ദി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞ​ബ്ദു​ള്ള പ​റ​യു​ന്നു. വി​ളി​ക​ൾ നി​ല​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഫോ​ണ്‍ ന​ന്പ​ർ ത​ന്നെ ഉ​പേ​ക്ഷി​ക്കാ​നാ​ണു കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ തീ​രു​മാ​നം.

പ​ര​ന്പ​ര​യി​ൽ ഈ​സ​യു​ടെ ന​ന്പ​ർ എ​ന്നു പ​റ​ഞ്ഞു മ​റ്റൊ​രു ക​ഥാ​പാ​ത്രം കൈ​മാ​റു​ന്ന ക​ട​ലാ​സ് തു​ണ്ടി​ലാ​ണ് കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ന​ന്പ​റു​ള്ള​ത്. ക​ട​ലാ​സ് തു​ണ്ടി​ൽ ന​ന്പ​ർ കാ​ണി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, അ​തു കൈ​മാ​റു​ന്ന സ​മ​യ​ത്ത് സ്ക്രീ​നി​ൽ സ​ബ്ടൈ​റ്റി​ലാ​യി ഫോ​ണ്‍ ന​ന്പ​ർ എ​ഴു​തി കാ​ണി​ക്കു​ന്നു​ണ്ട്.

സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ മാ​പ്പു പ​റ​ഞ്ഞു നെ​റ്റ്ഫ്ളി​ക്സ് രം​ഗ​ത്തെ​ത്തി. പ​ര​ന്പ​ര​യു​ടെ സ​ബ്ടൈ​റ്റി​ലി​ൽ​നി​ന്നു ഫോ​ണ്‍ ന​ന്പ​ർ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി നെ​റ്റ്ഫ്ളി​ക്സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.