നാ​ണം​കെ​ട്ട ഭീ​രു​ക്ക​ൾ ചി​ദം​ബ​ര​ത്തെ വേ​ട്ട​യാ​ടു​ന്നു: പ്രി​യ​ങ്ക ഗാ​ന്ധി
Wednesday, August 21, 2019 9:55 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. നാ​ണം​കെ​ട്ട ഭീ​രു​ക്ക​ൾ ചി​ദം​ബ​ര​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണ്. സ​ത്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ധ​ന​കാ​ര്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം വി​ശ്വ​സ്ത​ത​യോ​ടെ രാ​ജ്യ​ത്തെ സേ​വി​ച്ച വ്യ​ക്തി​യാ​ണ് ചി​ദം​ബ​രം. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേ​യ​റ്റം യോ​ഗ്യ​ത​യു​ള്ള, ആ​ദ​ര​ണീ​യ​നാ​യ അം​ഗ​വു​മാ​ണ്. ഈ ​സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം നി​സ​ങ്കോ​ചം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ൽ‌ സ​ത്യം ഭീ​രു​ക്ക​ൾ​ക്ക് അ​സ്വീ​കാ​ര്യ​മാ​ണ്, അ​തി​നാ​ൽ നാ​ണം​കെ​ട്ട ഭീ​രു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടു​ന്നു. ത​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ്. എ​ന്ത് അ​ന​ന്ത​ര​ഫ​ല​മു​ണ്ടാ​യാ​ലും സ​ത്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രു​മെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സി​ബി​ഐ കാ​ത്ത് നി​ൽ​ക്കു​ക​യാ​ണ്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യ​ട​ക്കം മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി. ചി​ദം​ബ​രം വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യാ​നാ​വാ​തെ മ​ട​ങ്ങു​ക​യും ചെ​യ്തു.

രാ​ത്രി സി​ബി​ഐ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സം​ഘ​വും ചി​ദം​ബ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന സി​ബി​ഐ‍​യു​ടേ​യും ഇ ​ഡി​യു​ടേ​യും വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.