സു​പ്രീം കോ​ട​തി​യും ക​നി​ഞ്ഞി​ല്ല; ചി​ദം​ബ​ര​ത്തി​നെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്
Wednesday, August 21, 2019 11:24 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ നോ​ട്ടീ​സ് പ​തി​ച്ചി​രു​ന്നു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യ​ട​ക്കം മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി​യി​രു​ന്നു. ചി​ദം​ബ​രം വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യാ​നാ​വാ​തെ മ​ട​ങ്ങു​ക​യും ചെ​യ്തു. രാ​ത്രി സി​ബി​ഐ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സം​ഘ​വും ചി​ദം​ബ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി. ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന സി​ബി​ഐ‍​യു​ടേ​യും ഇ​ഡി​യു​ടേ​യും വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഇ​തി​നി​ടെ സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ചി​ദം​ബ​ര​ത്തി​ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ഉ​ട​ൻ കേ​ൾ​ക്ക​ണ​മെ​ന്ന ചി​ദം​ബ​ര​ത്തി​ന്‍റെ ആ​വ​ശ്യം ജ​സ്റ്റീ​സ് ര​മ​ണ​യു​ടെ ബ​ഞ്ച് പ​രി​ഗ​ണി​ച്ചി​ല്ല. ചി​ദം​ബ​ര​ത്തി​ന്‍റെ ഹ​ർ​ജി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ന് ജ​സ്റ്റീ​സ് ര​മ​ണ കൈ​മാ​റി. ഉ​ച്ച​യ്ക്കു ശേ​ഷം മാ​ത്ര​മേ ഇ​നി ചി​ദം​ബ​ര​ത്തി​ന് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റി​ൽ​നി​ന്നും പ​രി​ര​ക്ഷ വേ​ണ​മെ​ന്ന ചി​ദം​ബ​ര​ത്തി​ന്‍റെ ആ​വ​ശ്യ​വും ജ​സ്റ്റീ​സ് ര​മ​ണ ത​ള്ളി. നി​ല​വി​ൽ അ​യോ​ധ്യ ഭൂ​മി​ത​ർ​ക്ക കേ​സാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.