വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടി ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; മൂ​ന്നു പേ​ർ മ​രി​ച്ചു
Wednesday, August 21, 2019 1:44 PM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ‌ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു. പൈ​ല​റ്റ് രാ​ജ്പാ​ൽ, സ​ഹ​പൈ​ല​റ്റ് ക​പ്താ​ൽ ലാ​ൽ, ര​മേ​ശ് സ​വാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഉ​ത്ത​ർ​കാ​ശി ജി​ല്ല​യി​ലെ മോ​രി​യി​ൽ​നി​ന്നും മോ​ൾ​ദി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന​ത്.

മേ​ഘ​വി​സ്ഫോ​ട​ന​വും പേ​മാ​രി​യേ​യും തു​ട​ർ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ 35 പേ​രാ​ണ് മ​രി​ച്ച​ത്. മേ​ഘ​വി​സ്ഫോ​ട​നം മൂ​ലം വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ 22 പേ​രെ കാ​ണാ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.