യോ​ഗി മ​ന്ത്രി​സ​ഭ​യി​ൽ മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പ​ക്കേ​സ് പ്ര​തി​യും
Wednesday, August 21, 2019 2:44 PM IST
ല​ക്നോ: മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പ​ക്കേ​സി​ലെ പ്ര​തി ഉ​ത്ത​ർ​പ്ര​ദേ​ശ് യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ൽ. മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ലാ​ണ് മു​സാ​ഫ​ർ​പു​ർ ക​ലാ​പ​ക്കേ​സ് പ്ര​തി എം​എ​ൽ​എ സു​രേ​ഷ് റാ​ണ​യും ഇ​ടം​പി​ടി​ച്ച​ത്. ആ​റ് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള ആ​റ് സ​ഹ​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 23 മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച​ത്. ഇ​തി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യാ​ണ് റാ​ണ എ​ത്തു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ താ​നാ ഭ​വ​ൻ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ര​ണ്ടു ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് റാ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​റു​പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട 2013 മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ണ​യ്ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​ത​സ്പ​ർ​ദ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. യോ​ഗി സ​ർ​ക്കാ​രി​ൽ 23 മ​ന്ത്രി​മാ​രി​ൽ‌ ര​ണ്ട് വ​നി​ത​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.