മോ​ദി​യു​ടേ​ത് നി​ന്ദ്യ​മാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം; ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച് രാ​ഹു​ലും
Wednesday, August 21, 2019 3:00 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്ത്. സി​ബി​ഐ, എ​ൻ ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, ന​ട്ട​ല്ലി​ല്ലാ​ത്ത ചി​ല മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യെ ഉ​പ​യോ​ഗി​ച്ച് ചി​ദം​ബ​ര​ത്തെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. നി​ന്ദ്യ​മാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

നേ​ര​ത്തെ പ്രി​യ​ങ്ക​യും ചി​ദം​ബ​ര​ത്തെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ണം​കെ​ട്ട ഭീ​രു​ക്ക​ൾ ചി​ദം​ബ​ര​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. സ​ത്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രു​മെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ധ​ന​കാ​ര്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം വി​ശ്വ​സ്ത​ത​യോ​ടെ രാ​ജ്യ​ത്തെ സേ​വി​ച്ച വ്യ​ക്തി​യാ​ണ് ചി​ദം​ബ​രം. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേ​യ​റ്റം യോ​ഗ്യ​ത​യു​ള്ള, ആ​ദ​ര​ണീ​യ​നാ​യ അം​ഗ​വു​മാ​ണ്. ഈ ​സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം നി​സ​ങ്കോ​ചം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ൽ‌ സ​ത്യം ഭീ​രു​ക്ക​ൾ​ക്ക് അ​സ്വീ​കാ​ര്യ​മാ​ണ്, അ​തി​നാ​ൽ നാ​ണം​കെ​ട്ട ഭീ​രു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടു​ന്നു. ത​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ്. എ​ന്ത് അ​ന​ന്ത​ര​ഫ​ല​മു​ണ്ടാ​യാ​ലും സ​ത്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത് തു​ട​രു​മെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.