എം​ജി​യി​ൽ എ​സ്എ​ഫ്ഐ തേ​രോ​ട്ടം; മ​ഹാ​രാ​ജാ​സ് തൂ​ത്തു​വാ​രി
Wednesday, August 21, 2019 7:12 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ന​ട​ന്ന കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് മി​ക​ച്ച വി​ജ​യം. കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി സം​ഘ​ട​നാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഒ​ട്ടു​മി​ക്ക കോ​ള​ജു​ക​ളി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ 37 ക്യാ​ന്പ​സു​ക​ളി​ൽ 37ലും ​എ​സ്എ​ഫ്ഐ​യു​ടെ തേ​രോ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 41 കോ​ള​ജു​ക​ളി​ൽ 37ലും ​എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മു​ഴു​വ​ൻ സീ​റ്റും എ​സ്എ​ഫ്ഐ നേ​ടി. അ​തേ​സ​മ​യം, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കെ​എ​സ്‌​യു തി​രി​ച്ചു​പി​ടി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ലെ 16 ക്യാ​ന്പ​സു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ലും എ​സ്എ​ഫ്ഐ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.