പ്രി​യ​ങ്ക​യെ യു​നി​സെ​ഫ് അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണം; യു​എ​ന്നി​ന് ക​ത്ത​യ​ച്ച് പാ​ക് മ​ന്ത്രി
Wednesday, August 21, 2019 8:49 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യെ യു​നി​സെ​ഫ് ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്ക് ക​ത്ത​യ​ച്ചു. പാ​ക് മ​നു​ഷ്യാ​വ​കാ​ശ വ​കു​പ്പ് മ​ന്ത്രി ഷി​രീ​ൻ മ​സാ​രി​യാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി യു​എ​ന്നി​നെ സ​മീ​പി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇന്ത്യൻ സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ് പ്രി​യ​ങ്ക സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​ൻ നി​ല​പാ​ടു​ക​ളെ പി​ന്തു​ണ​ക്കു​ന്ന ഒ​രാ​ൾ യു​നി​സെ​ഫി​ന്‍റെ ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് മ​സാ​രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ്രി​യ​ങ്ക​യ്ക്കെ​തി​രേ മ​സാ​രി നേ​ര​ത്തേ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഓ​ണ​റ​റി സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ യൂ​നി​സെ​ഫ് വ​ള​രെ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെന്ന് മ​സാ​രി ഒ​രാ​ഴ്ച മു​ന്പ് ട്വീ​റ്റ് ചെ​യ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.