"ര​ണ്ടി​ലൊ​ന്ന് ഇ​ന്ന​റി​യാം': അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി സി​ബി​ഐ
Wednesday, August 21, 2019 9:47 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റ് ഇ​ന്നു ത​ന്നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി സി​ബി​ഐ സം​ഘം. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു നി​ന്ന് വ​സ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ചി​ദം​ബ​ര​ത്തി​നു പി​ന്നാ​ലെ​യെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നാ​ട​കീ​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ൾ 'ര​ണ്ടി​ലൊ​ന്ന് ഇ​ന്ന​റി​യാം, കാ​ത്തി​രി​ക്കൂ" എ​ന്നാ​യി​രു​ന്നു ഉ​ന്ന​ത സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന്, വൈ​കി​ട്ട് 8.15ഓ​ടെ​യാ​ണ് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് ചി​ദം​ബ​രം എ​ത്തി​യ​ത്. ക​പി​ൽ സി​ബ​ലി​നൊ​പ്പം എ​ത്തി​യ ചി​ദം​ബ​രം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ട​യ്ക്കു​വ​ച്ച് പെ​ട്ട​ന്ന് നി​ർ​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സി​ബി​ഐ സം​ഘം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് അ​റ​സ്റ്റി​നു ത​യാ​റാ​യി എ​ത്തു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ്വ​വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, സി​ബി​ഐ സം​ഘ​വും അ​ദ്ദേ​ഹ​ത്തി​നു പി​ന്നാ​ലെ പാ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ദം​ബ​ര​വും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള​വ​രും വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ ഗേ​റ്റി​ക​ൾ അ​ട​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​യാ​ണ് ഉ​ള്ളി​ലേ​ക്ക് ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.