നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പി.​ചി​ദം​ബ​രം അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 10:04 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ചി​ദം​ബ​ര​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ ജോ​ർ​ബാ​ഗി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ബി​ഐ ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് ചി​ദം​ബ​ര​ത്തെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം.

ചി​ദം​ബ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ത്യ​ന്തം നാ​ട​കീ​യ നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്‌. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യ ചി​ദം​ബ​രം നേ​താ​ക്ക​ൾ‌​ക്കൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഈ ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പാ​ടെ ത​ള്ളു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ട​യ്ക്കു​വ​ച്ച് നി​ർ‌​ത്തി പെ​ട്ട​ന്ന് ത​ന്നെ ചി​ദം​ബ​രം ത​ന്‍റെ ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി. സി​ബി​ഐ സം​ഘം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ട് എ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ലി​ന്‍റെ കാ​റി​ലാ​യി​രു​ന്നു ചി​ദം​ബ​രം വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ, സി​ബി​ഐ സം​ഘ​വും അ​ദ്ദേ​ഹ​ത്തി​നു പി​ന്നാ​ലെ പാ​ഞ്ഞു. ചി​ദം​ബ​ര​വും അ​ഭി​ഭാ​ഷ​ക​രും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക​ട​ന്ന​തി​നു പി​ന്നാ​ലെ ഗേ​റ്റ് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു. സി​ബി​ഐ സം​ഘം നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗേ​റ്റ് തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് 15ഓ​ളം വ​രു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യു​ടെ മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് എ​ത്തി. സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഡ​ൽ‌​ഹി ജോ​യി​ന്‍റെ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50 അം​ഗ പോ​ലീ​സ് സം​ഘ​വും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​ക്കു പു​റ​ത്തെ​ത്തി​യി​രു​ന്നു.

ചി​ദം​ബ​ര​ത്തെ അ​നു​കൂ​ലി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച്, സി​ബി​ഐ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ്- യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​വി​ടെ നി​ന്നും നീ​ക്കി​യ ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് സി​ബി​ഐ ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.