പ്ര​ണോ​യി റോ​യി​ക്കെ​തി​രേ കേ​സ്; നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് എ​ൻ​ഡി​ടി​വി
Thursday, August 22, 2019 2:29 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​ടി​വി പ്ര​മോ​ട്ട​ർ​മാ​രാ​യ പ്ര​ണോ​യി റോ​യി, രാ​ധി​ക റോ​യി എ​ന്നി​വ​ർ​ക്കെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദേ​ശ​നി​ക്ഷേ​പം നേ​രി​ട്ടു സ്വീ​ക​രി​ക്ക​ൽ (എ​ഫ്ഡി​ഐ) ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണു കേ​സ്.

ല​ണ്ട​നി​ൽ എ​ൻ​ഡി​ടി​വി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന നെ​റ്റ്വ​ർ​ക്ക് പി​എ​ൽ​സി(​എ​ൻ​എ​ൻ​പി​എ​ൽ​സി) യി​ൽ എ​ൻ​സി​ബി​യു 2006 ന​വം​ബ​ർ 30ന് ​ന​ട​ത്തി​യ നി​ക്ഷേ​പ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്.

2004-2010 കാ​ല​യ​ള​വി​ൽ എ​ൻ​ഡി​ടി​വി നി​കു​തി ഇ​ള​വു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 32 ക​ന്പ​നി​ക​ൾ സ്ഥാ​പി​ച്ചെ​ന്നും വി​ദേ​ശ​ത്തു​നി​ന്നു പ​ണം എ​ത്തി​ക്കാ​നാ​യി മാ​ത്രം രൂ​പീ​ക​രി​ച്ച​താ​യി​രു​ന്നു ഈ ​ക​ന്പ​നി​ക​ൾ എ​ന്നു​മാ​ണ് കേ​സ്. ഹോ​ള​ണ്ട്, യു​കെ, ദു​ബാ​യ്, മ​ലേ​ഷ്യ, മൗ​റീ​ഷ്യ​സ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​ണു ക​ന്പ​നി​ക​ളെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, അ​ഴി​മ​തി എ​ന്നി​വ ചു​മ​ത്തി സി​ഇ​ഒ വി​ക്രം ച​ന്ദ്ര​യ്ക്കെ​തി​രേ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ച​ന്ദ്ര​യു​ടെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കേ​സി​നെ​തി​രെ എ​ൻ​ഡി​ടി​വി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തെ നി​ശ​ബ്ദ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും എ​ൻ​ഡി​ടി​വി പ്ര​തി​ക​രി​ച്ചു. സ്വ​കാ​ര്യ ബാ​ങ്കി​നു സാ​ന്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ നേ​ര​ത്തെ​യും എ​ൻ​ഡി​ടി​വി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.