അ​ജ​യ് കു​മാ​ർ പുതിയ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി
Thursday, August 22, 2019 3:26 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജ​യ് കു​മാ​റിനെ അ​ടു​ത്ത പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി നിയമിച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല നി​യ​മ​ന സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം.

നി​ല​വി​ലെ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മി​ത്ര ഓ​ഗ​സ്‌​റ്റ് 23ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. അ​ജ​യ് കു​മാ​ർ നി​ല​വി​ൽ പ്ര​തി​രോ​ധ നി​ർ​മ്മാ​ണ വി​ഭാ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യും 1985 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നുമാണ് അ​ജ​യ്‌​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.