ജ​മ്മു കാ​ഷ്മീ​രി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഇ​നി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് മേ​രി കോം
Thursday, August 22, 2019 4:19 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​നി കാ​യി​ക താ​ര​ങ്ങ​ൾ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ബോ​ക്സിം​ഗ് താ​രം മേ​രി കോം. ​കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​രി​ട്ട് ഇ​ട​പെ​ടു​മെ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തോ​ടെ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് നേ​രി​ട്ട് ജ​മ്മു കാ​ഷ്മീ​രി​ലെ കാ​യി​ക താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും മേ​രി കോം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ക​യും ജ​മ്മു കാ​ഷ്മീ​രി​നെ ര​ണ്ട് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.