ദ​ളി​ത​രു​ടെ ക്ഷേ​ത്രം ത​ക​ർ​ത്തു; ഡ​ൽ​ഹി​യി​ൽ വ​ൻ പ്ര​തി​ഷേ​ധം, അ​റ​സ്റ്റ്
Thursday, August 22, 2019 10:43 AM IST
ന്യൂ​ഡ​ൽ​ഹി: ക്ഷേ​ത്രം ത​ക​ർ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് അ​ട​ക്കം 90 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ദ​ളി​ത​ര്‍ ആ​രാ​ധി​ച്ചു​വ​ന്നി​രു​ന്ന ഡ​ല്‍​ഹി​യി​ലെ ര​വി​ദാ​സ് മ​ന്ദി​ര്‍ ത​ക​ര്‍​ത്ത​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി‍​യി​ൽ‌ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​ക്ഷോ​ഭ​ക​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ തു​ഗ്ല​ക്കാ​ബാ​ദി​ൽ വ​ന പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന ക്ഷേ​ത്രം ഈ ​മാ​സം 10 ന് ​സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊ​ളി​ച്ച് നീ​ക്കി​യ​ത്. ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തോ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തോ ക്ഷേ​ത്രം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ള​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി ദ​ളി​ത് പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ദ​ളി​ത് ശ​ബ്ദ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​തൊ​രു വൈ​കാ​രി​ക പ്ര​ശ്ന​മാ​ണ്. അ​വ​രു​ടെ ശ​ബ്ദ​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ദ​ളി​ത​ര്‍​ക്കു കൈ​മാ​റ​ണ​മെ​ന്നും ക്ഷേ​ത്രം പു​ന​ര്‍​നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്, ഡ​ല്‍​ഹി​യി​ലെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി രാ​ജേ​ന്ദ്ര പാ​ല്‍ ഗൗ​തം തു​ട​ങ്ങി​യ​വ​രും ദ​ളി​ത് സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള ആ​ത്മീ​യ നേ​താ​ക്ക​ളും പ്ര​ക്ഷോ​ഭ​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്നു.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യ​ല്ല ദ​ളി​ത് സ​മു​ദാ​യ​ത്തോ​ട് കാ​ട്ടി​യ അ​നീ​തി​യ്‌​ക്കെ​തി​രെ​യാ​ണ് പോ​രാ​ട്ട​മെ​ന്ന് ഗൗ​തം പ​റ​ഞ്ഞു. ദ​ളി​ത് സ​മു​ദാ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ലോ രാ​ഷ്ട്രീ​ക്കാ​ര​ന്‍ എ​ന്ന നി​ല​യി​ലോ അ​ല്ല. ഞ​ങ്ങ​ള്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ ആ​ദ​രി​ക്കു​ന്നു. പ​ക്ഷേ എ​ന്തു​കൊ​ണ്ടാ​ണ് രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ദ​ളി​ത് സ​മു​ദാ​യ​ത്തി​ന്‍റെ ക്ഷേ​ത്ര​ങ്ങ​ളും അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഞ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണം- അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.