പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്തു
Thursday, August 22, 2019 2:29 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്യ​ൽ തു​ട​ർ​ന്നു.

ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​ണ് ത​ന്നെ വി​ളി​പ്പി​ച്ച​തെ​ന്നും അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​താ​യും ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​ബ്രാ​ഹിം​കു​ഞ്ഞ് പ്ര​തി​ക​രി​ച്ചു. വീ​ഴ്ച​ക​ൾ സ്വ​ഭാ​വി​ക​മാ​ണ്. ഇ​തി​നു മു​മ്പും പാ​ലം പ​ണി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ർ‌​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​യും ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ധേ​യ​മാ​ക്കി​യ​ത്. മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ല്‍ അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി വ​ന്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. ക​രാ​റു​കാ​രും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യും മേ​ല്‍​നോ​ട്ടം വ​ഹി​ച്ച സ്ഥാ​പ​ന​വും അ​ട​ക്ക​മു​ള്ള​വ​യെ​യാ​ണ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.