ചി​ദം​ബ​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി; ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് സി​ബി​ഐ
Thursday, August 22, 2019 5:39 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചി​ദം​ബ​ര​ത്തി​ന്‍റെ ഭാ​ര്യ ന​ളി​നി​യും മ​ക​ൻ കാ​ർ​ത്തി​യും കോ​ട​തി​യി​ലെ​ത്തി. ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ആ​വ​ശ്യം.

ഇ​തി​നി​ടെ കോ​ട​തി​യി​ൽ ചി​ദം​ബ​ര​ത്തി​ന് സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഇ​തി​നെ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് വി​ദേ​ശ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടി​ല്ല. എ​ന്നാ​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് വി​ദേ​ശ​ത്ത് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ സി​ബി​ഐ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു.



വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഭി​ഷേ​ക് സി​ങ് വി, ​ക​പി​ൽ സി​ബ​ൽ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദ​യാ​ൻ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.