ആ​ന്‍റ്വി​ഗ ടെ​സ്റ്റ്: ഇന്ത്യക്ക് മോശം തുടക്കം
Thursday, August 22, 2019 8:41 PM IST
നോ​ർ​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം. പ​തി​നൊ​ന്ന് ഓ​വ​ർ പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5) ചേ​തേ​ശ്വ​ർ പു​ജാ​ര (2) വി​രാ​ട് കോ​ഹ്ലി (9) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

കെ.​എ​ൽ. രാ​ഹു​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യു​മാ​ണ് ഇ​പ്പോ​ൾ ക്രീ​സി​ലു​ള്ള​ത്. നേ​ര​ത്തേ, ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് നാ​യ​ക​ൻ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ക്കു​ക​യാ​യി​രു​ന്നു. മാ​യ​ങ്കി​നെ​യും പു​ജാ​ര​യെ​യും കെ​മ​ർ റോ​ച്ച് പു​റ​ത്താ​ക്കി​യ​പ്പോ​ൾ കോ​ഹ്ലി​യെ ഷാ​നോ​ൺ ഗ​ബ്രി​യേ​ലാ​ണ് പ​വ​ലി​യ​നി​ലേ​ക്ക് അ​യ​ച്ച​ത്.

മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും കെ.​എ​ല്‍. രാ​ഹു​ലു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ്‍ ചെ​യ്ത​ത്. രോ​ഹി​ത് ശ​ര്‍​മ്മ, ആ​ർ. അ​ശ്വി​ന്‍, വൃ​ദ്ധി​മാ​ന്‍ സാ​ഹ, കു​ല്‍​ദീ​പ് യാ​ദ​വ്, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ര്‍ ക​ളി​ക്കു​ന്നി​ല്ല. നാ​ലു പേ​സ​ർ​മാ​രെ​യാ​ണ് വി​ൻ​ഡീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഷ​മ​ർ ബ്രൂ​ക്സ് വി​ൻ​ഡീ​സി​നാ​യി അ​ര​ങ്ങേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.