കു​ടി​ശി​ക ന​ൽ​കി​യി​ല്ല: എ​യ​ർ​ഇ​ന്ത്യ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഐ​ഒ​സി നി​ർ​ത്തി​വ​ച്ചു
Thursday, August 22, 2019 9:51 PM IST
കൊ​ച്ചി: ഇ​ന്ധ​ന കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​നാ​ൽ കൊ​ച്ചി​യ​ട​ക്കം ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർഇ​ന്ത്യ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ത്തി​വ​ച്ചു. കൊ​ച്ചി​യെ കൂ​ടാ​തെ റാ​ഞ്ചി, മൊ​ഹാ​ലി, പാ​റ്റ്ന, വി​ശാ​ഖ​പ​ട്ട​ണം, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​യ​ർഇ​ന്ത്യ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഐ​ഒ​സി നി​ർ​ത്തി​യ​ത്.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും 60 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും എയർഇന്ത്യ വിശദമാക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും എ​യ​ർഇ​ന്ത്യ അ​ധി​കൃ​ത​ർ പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.