മോ​ദി​യെ എ​പ്പോ​ഴും ത​ള്ളി​ക്ക​ള​യ​രു​ത്, ഭ​ര​ണം അ​ത്ര മോ​ശ​മ​ല്ല; പു​ക​ഴ്ത്തി ജ​യ്റാം ര​മേ​ശ്
Friday, August 23, 2019 5:30 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്. മോ​ദി​യു​ടെ ഭ​ര​ണ മാ​തൃ​ക അ​ത്ര മോ​ശ​മ​ല്ലെ​ന്നും മോ​ദി​യു​ടെ പ്ര​വൃ​ത്തി​ക​ളെ എ​പ്പോ​ഴും ത​ള്ളി​ക്ക​ള​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ ക​പി​ൽ സ​തീ​ഷ് കൊ​മി​റെ​ഡ്ഡി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന വേ​ദി​യി​ലാ​യി​രു​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം.

ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഷ​യാ​ണു മോ​ദി​യു​ടെ പ്ര​ത്യേ​ക​ത. ഇ​തി​നു മു​ന്പ് ആ​രും ചെ​യ്തി​ട്ടി​ല്ലാ​ത്ത​തും ജ​ന​ങ്ങ​ൾ അം​ഗീ​കാ​ര​മു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. ഈ ​വ​സ്തു​ത തി​രി​ച്ച​റി​യാ​തെ ന​മു​ക്ക് അ​ദ്ദേ​ഹ​ത്തെ എ​തി​രി​ടാ​നാ​വി​ല്ല. എ​ല്ലാ​യ്പ്പോ​ഴും മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​യ്റാം ര​മേ​ശ് ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു.

2014-2019 കാ​ല​യ​ള​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്ത​ണം. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 37.4 ശ​ത​മാ​നം വോ​ട്ടു​ക​ളും എ​ൻ​ഡി​എ 45 ശ​ത​മാ​നം വോ​ട്ടു​ക​ളും നേ​ടി​യ​തു പ​രി​ശോ​ധി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്താ​നോ സ്തു​തി​ക്കാ​നോ അ​ല്ല താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​റി​ച്ച് ഭ​ര​ണ​ത​ല​ത്തി​ൽ അ​ദ്ദേ​ഹം ചെ​യ്ത കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളെ കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഉ​ട​നീ​ളം സം​സാ​രി​ച്ചു. ക​ർ​ഷ​ക​ർ​ക്കു പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു ജ​ന​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന് മോ​ദി​യെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ ഫ​ലം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നാം ​ക​ണ്ടു. പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​യെ​ന്നും ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.